Site iconSite icon Janayugom Online

അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ട് പേര്‍ ഡല്‍ഹിയില്‍ പിടിയില്‍

അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ട് പേര്‍ 10 കിലോയോളം വരുന്ന ഹെറോയിനുമായി ഡല്‍ഹിയില്‍ പിടിയില്‍. രാജ്യാന്തര വിപണിയില്‍ ഹെറോയിന് 40 കോടിയോളം വില വരുമെന്ന് പൊലീസ് അറിയിച്ചു. കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. നസീം എന്ന നസീര്‍, ദിനേശ് സിംഗ് എന്നിവരാണ് കസ്റ്റഡിയിലായ പ്രതികള്‍. ചോദ്യം ചെയ്യലില്‍ ഇവര്‍ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണെന്ന് വെളിപ്പെടുത്തി.

ഹെറോയിന്‍ മ്യാന്‍മറില്‍ നിന്ന് മണിപ്പൂര്‍ വഴി ഇന്ത്യയിലേക്ക് കടത്തിയതാണെന്നും പൊലീസ് അറിയിച്ചു. സംഘത്തിലെ രണ്ട് അംഗങ്ങള്‍ ജാര്‍ഖണ്ഡില്‍ നിന്ന് വന്‍തോതില്‍ ഹെറോയിന്‍ ശേഖരിച്ചുവെന്നും, ഡല്‍ഹി മീററ്റ് എക്സ്പ്രസ് വേയില്‍ എത്തുമെന്നും സ്‌പെഷ്യല്‍ സെല്ലിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍ പ്രകാരമാണ് പരിശോധന നടന്നത്. അന്വേഷണത്തില്‍ ജാര്‍ഖണ്ഡിലെ നക്സലൈറ്റ് ബാധിത പ്രദേശങ്ങളിലും മണിപ്പൂരിലെ തീവ്രവാദ ബാധിത പ്രദേശങ്ങളിലും അനധികൃതമായി കൃഷി ചെയ്യുന്ന കറുപ്പില്‍ നിന്നാണ് ഹെറോയിന്‍ നിര്‍മ്മിക്കുന്നതെന്ന് കണ്ടെത്തി.

Eng­lish sum­ma­ry; Two mem­bers of an inter­na­tion­al drug gang have been arrest­ed in Delhi

You may also like this video;

Exit mobile version