Site icon Janayugom Online

കൊറിയര്‍ സര്‍വീസെന്ന വ്യാജേന പട്ടാപ്പകല്‍ വയോധികയെ പറ്റിച്ച് സ്വര്‍ണാഭരണം കവര്‍ന്നു: രണ്ടുപേര്‍ അറസ്റ്റില്‍

gold

മഹാരാഷ്ട്രയില്‍ കൊറിയര്‍ സര്‍വീസ് നടത്തുന്നവരെന്ന വ്യാജേന, വയോധികയുടെ സ്വര്‍ണം കവര്‍ന്ന രണ്ടുപേര്‍ അറസ്റ്റിലായി. താനെയിലെ ഉല്ലാസ് നഗറിലാണ് വ്യാജ കൊറിയര്‍ സര്‍വീസുകാര്‍ പട്ടാപ്പകല്‍ വീട്ടിലെത്തി മോഷണം നടത്തിയത്. 

കൊറിയർ ബോയ്‌സ് എന്ന വ്യാജേന ഉല്ലാസ്‌നഗർ ടൗൺഷിപ്പിലെത്തിയ ഇവര്‍ വയോധിക മാത്രമുള്ള വീട്ടില്‍ കയറി, 1.50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നുവെന്ന് പൊലീസ് പറഞ്ഞു.

മാർച്ച് നാലിന് വൈകുന്നേരം വീട്ടിൽ ഇവര്‍ തനിച്ചായിരുന്ന സമയത്താണ് സംഭവം. കവർച്ചക്കാരെ തിരിച്ചറിയാൻ 3 കിലോമീറ്റർ പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പോലീസ് വിശകലനം ചെയ്തു, പ്രതികളിലൊരാൾക്ക് ഇരയുടെ ഭർത്താവിനെ വ്യക്തിപരമായി അറിയാമെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇരുവരിൽ നിന്നും മോഷ്ടിച്ച ആഭരണങ്ങൾ പോലീസ് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരെ മാർച്ച് 10 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Eng­lish Sum­ma­ry: Two men arrest­ed for rob­bing elder­ly woman of gold jew­el­ery in broad day­light on the pre­tense of couri­er service

You may also like this video

Exit mobile version