Site iconSite icon Janayugom Online

സിനിമയില്‍ അവസരം വാഗ്ധാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍

സിനിമയില്‍ അവസരം നല്‍കാമെന്നു പ്രലോഭിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍. പ്രതികളെന്നു സംശയിക്കുന്ന മലപ്പുറം പരപ്പനങ്ങാടി, തിരൂരങ്ങാടി സ്വദേശികളായ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്. ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഈ മാസം നാലിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

ഈ മാസം നാലിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. കോട്ടയം സ്വദേശിനിയായ യുവതിയെ സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കാരപ്പറമ്പിലെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. കോഴിക്കോട് സ്വദേശിനിയായ നടിയാണ് യുവതിയെ സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞ് സമീപിക്കുന്നത്. സിനിമയുടെ സ്‌ക്രീനിങ്ങ് ഉണ്ടെന്ന് പറഞ്ഞ് കാരപ്പറമ്പിലെ ഫ്‌ലാറ്റിലെത്തിച്ചു.

ഫ്‌ളാറ്റു വരെ സീരിയല്‍ നടി തന്നോടൊപ്പം ഉണ്ടായിരുന്നു. ഫ്‌ലാറ്റിലുണ്ടായിരുന്ന സിനിമാക്കാരെന്നു പറയുന്ന രണ്ടുപേര്‍ ലഹരികലര്‍ന്ന പാനീയം നല്‍കി പീഡിപ്പിച്ചുവെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. ഇടനിലക്കാരിയായ നടിയെയും പൊലീസ് ചോദ്യം ചെയ്തതായാണ് സൂചന. 

Eng­lish Summary:
Two men have been arrest­ed by the police in the case of molest­ing a young woman by promis­ing her a chance in a movie

You may also like this video:

Exit mobile version