Site icon Janayugom Online

ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍
കൊല്ലപ്പെട്ടു. ഗുന്ദി പോര ഗ്രാമത്തിലാണ് സംഭവം. ഭീകരരുടെ കയ്യില്‍ നിന്നും രണ്ട് എ കെ റൈഫിളുകള്‍ കണ്ടെടുത്തതായും കാശ്മീര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ അറിയിച്ചു.പുല്‍വാമയിലെ ഗുന്ദി പോരയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം സുരക്ഷാ സേനയ്ക്ക് ലഭിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഒരു ഭീകരന്‍ കൂടി ഉണ്ടെന്ന് വിവരം ലഭിച്ചതായും വിജയ് കുമാര്‍ പറഞ്ഞു. പ്രദേശത്ത് സുരക്ഷ സേന തെരച്ചില്‍ തുടരുകയാണ്.

അതേസമയം ജമ്മു കാശ്മീരില്‍ അവന്തിപ്പൊരയിലേയും സൗറിലേയും ഏറ്റുമുട്ടലുകളില്‍ കഴിഞ്ഞ ദിവസം നാല് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ടെലിവിഷന്‍ താരം അമ്രീന്‍ ഭട്ടിന്റെ കൊലപാതകവുമായി ബന്ധമുള്ള ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.
രണ്ടിടങ്ങളിലും ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത് ഭീകര സംഘടനയായ ലഷ്‌ക്കര്‍ ഇ തൊയ്ബയിലെ അംഗങ്ങളാണ്. ജമ്മു കാശ്മീരില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സൈന്യം 10 ഭീകരരെയാണ് കൊലപ്പെടുത്തിയത്. ഇതില്‍ ഏഴ് ഭീകരര്‍ ലഷ്‌ക്കര്‍ ഇ തൊയ്ബയിലെ അംഗങ്ങളും മൂന്ന് പേര്‍ ജെയ്‌ഷെ ഇ മൊഹമ്മദിലെ അംഗങ്ങളുമാണ്.

Eng­lish Summary:Two mil­i­tants killed in clash­es between secu­ri­ty forces and mil­i­tants in Jam­mu and Kashmir
You may also like this video

Exit mobile version