Site icon Janayugom Online

പ്രകൃതി ദുരന്തങ്ങളില്‍ രണ്ട് ദശലക്ഷം മരണം

കാലാവസ്ഥ വ്യതിയാനത്താല്‍ കഴിഞ്ഞ 50 വര്‍ഷങ്ങളിലായി രണ്ട് ദശലക്ഷത്തിധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ ഏജന്‍സി റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന പ്രളയം, ഉഷ്ണതരംഗം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലാണ് ആളുകള്‍ കൊല്ലപ്പെട്ടത്. 

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ ദുരന്തങ്ങളുടെ എണ്ണം അഞ്ചുമടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയത്ത് ഏകദേശം 400 ലക്ഷം കോടി രൂപയുടെ നാശനഷ്ടവും ഉണ്ടായതായി പഠനം കണക്കുകൂട്ടുന്നു. വേള്‍ഡ് മിറ്റിയോറോളജിക്കല്‍ ഓര്‍ഗനൈസഷന്‍ ആണ് പഠനം നടത്തിയിട്ടുള്ളത്. 

1979 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ ആകെ 11000 പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യയില്‍ 50 വര്‍ഷത്തിനുള്ളില്‍ 3,454 പ്രകൃതിദുരന്തങ്ങളിലായി 160 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. എത്യോപ്യയില്‍ 1983 ല്‍ ഉണ്ടായ കൊടും വരള്‍ച്ചയില്‍ മരണപ്പെട്ടത് 300,000 ആളുകളാണ്. 2005 ല്‍ ഉണ്ടായ കത്രീന ചുഴലിക്കാറ്റില്‍ 163.61 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ആഗോളതാപനം ഉയരുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ വര്‍ധിക്കുമെന്നും ഏജന്‍സി വിലയിരുത്തുന്നു.
eng­lish summary;Two mil­lion deaths in nat­ur­al disasters
you may also like this video;

Exit mobile version