Site iconSite icon Janayugom Online

ആലുവയിൽ നിന്ന് കാണാതായ രണ്ട് സ്കൂൾ കുട്ടികളെ കണ്ടെത്തി

ആലുവയിൽ നിന്ന് കാണാതായ രണ്ട് സ്കൂൾ കുട്ടികളെ കണ്ടെത്തി. കരുമാലൂർ മനയ്ക്കപ്പടി സ്വദേശികളായ പന്ത്രണ്ടും പതിമൂന്നും വയസുള്ള വിദ്യാർത്ഥികളെയാണ് കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം നാല് മണി മുതൽ ഇരുവരേയും കാണാതായത്. രണ്ട് പേരും സൈക്കിളും ബാഗുമെടുത്ത് നാടുവിടുകയായിരുന്നു. ഇക്കാര്യം എഴുതിവച്ച കത്ത് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ആലുവ വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. ആലുവയിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, എന്താണ് കുട്ടികൾ നാടുവിട്ടുപോവാനുള്ള സാഹചര്യമെന്ന് ഇതുവരെ വ്യക്തമല്ല. 

Exit mobile version