Site iconSite icon Janayugom Online

രണ്ട് മാസം ; 52 ലക്ഷം അഭയാര്‍ത്ഥികള്‍

സെെനിക നടപടി ആരംഭിച്ച് രണ്ട് മാസം പൂര്‍ത്തിയാകുമ്പോള്‍ ഉക്രെയ്‍നില്‍ നിന്ന് 52 ലക്ഷം ആളുകള്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഏജന്‍സി. 5,18,6744 അഭയാര്‍ത്ഥികളാണ് രാജ്യത്ത് നിന്ന് പലായനം ചെയ്തത്. ഏപ്രില്‍ മാസത്തില്‍ മാത്രം 1,15,1000 ജനങ്ങളാണ് രാജ്യം വിട്ടുപോയത്. മാര്‍ച്ചില്‍ ഇത് 34 ലക്ഷമായിരുന്നു.

77 ലക്ഷം ആളുകളാണ് രാജ്യത്തിനകത്തുതന്നെ കുടിയേറ്റക്കാരായത്. രാജ്യത്തെ മൂന്നില്‍ രണ്ട് കുട്ടികള്‍ക്കും വീട് ഉപേക്ഷിച്ചു പോകേണ്ടി വന്നതായും അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്കുകളില്‍ വ്യക്തമാകുന്നു. പോളണ്ടിലേക്കാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥി പ്രവാഹം നടക്കുന്നത്. 2,89, 9713 അഭയാര്‍ത്ഥികളാണ് പോളണ്ടിലേക്ക് കുടിയേറിയത്. റഷ്യ(5,78,225),റൊമാനിയ (774,074) ഹംഗറി(489,754), മോള്‍ഡോവ (433,214), സ്ലോവാക്യ(354,329),ബെലാറുസ്(24,084) എന്നിവിടങ്ങളിലേക്കും ഉക്രെയ്‍നില്‍ നിന്നും പലായനം നടക്കുന്നുണ്ട്.

Eng­lish sum­ma­ry; Two months; 52 lakh refugees

You may also like this video;

Exit mobile version