Site iconSite icon Janayugom Online

വളര്‍ത്തുനായയ്ക്കൊപ്പം രണ്ട് മാസം കടലില്‍; നാവികനെ രക്ഷപ്പെടുത്തി

sailorsailor

തകര്‍ന്ന ബോട്ടില്‍ വളര്‍ത്തുനായയ്ക്കൊപ്പം രണ്ട് മാസം കടലില്‍ കുടുങ്ങിയ നാവികനെ രക്ഷപ്പെടുത്തി. സിഡ്‌നി നിവാസിയായ ടിം ഷാഡോയും (51) അദ്ദേഹത്തിന്റെ നായ ബെല്ലയുമാണ് ജീവിതത്തിലേക്ക് അത്ഭുതകരമായി മടങ്ങിയെത്തിയത്.
ഏപ്രിലില്‍ മെക്സിക്കോയില്‍ നിന്ന് ഫ്രഞ്ച് പോളിനേഷ്യയിലേക്കുള്ള യാത്രയ്ക്കിടെയാണ് ടിം ഷാഡോ കടലില്‍ അകപ്പെട്ടത്. 6000 കിലോമീറ്റര്‍ നീണ്ടു നിന്ന യാത്രയ്ക്കിടെ ഉണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ തകര്‍ന്ന ഇവരുടെ ബോട്ടിലെ ഇലക്ട്രോണിക് സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെടുകയായിരുന്നു. 

തുടര്‍ന്ന് ദിശയറിയാതെ രണ്ട് മാസത്തോളം കടലില്‍ മഴവെള്ളവും കടല്‍ മത്സ്യവും കഴിച്ചാണ് ടിം ഷാഡോയും ബെല്ലയും അതിജീവിച്ചത്. ഈ ആഴ്ച ഒരു കപ്പലിനോടൊപ്പം പട്രോളിങ്ങിന് പോയ ഹെലികോപ്റ്ററാണ് ടിം ഷാഡോയെയും ബെല്ലയെയും കണ്ടെത്തിയത്.
തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഈ സമയം മെക്സിക്കോ തീരത്തിന് സമീപത്തായിരുന്നു ടിം ഷാഡോയുടെ ബോട്ട്. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കപ്പലില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ടിമ്മിനെ പരിശോധിച്ച് ആ­രോഗ്യ സ്ഥിതി വിലയിരുത്തി. ഷഡോക്കിന്റെ ആരോഗ്യനില തികച്ചും തൃപ്തികരമാണ്.

ക­ണ്ടെത്തുമ്പോള്‍ വളരെ മെലിഞ്ഞ്, താടി നീട്ടീ വളര്‍ത്തി തിരിച്ചറിയാനാവാത്ത രൂപത്തില്‍ ആയിരുന്നു.
മത്സ്യബന്ധന ഉപകരണങ്ങളാണ് തന്നെ അതിജീവിക്കാന്‍ സഹായിച്ചത്. കനത്ത ചൂടില്‍ നിന്നും സൂര്യാതപം ഒഴിവാക്കാന്‍ ബോട്ടിന്റെ റൂഫിന് അടിയില്‍ അഭയം തേടി. കടലില്‍ കുറേ നാള്‍ ഒറ്റയ്ക്കായതിന്റെ പ്രശ്നങ്ങളുണ്ട്. നല്ല വിശ്രമവും ഭക്ഷണവും മാത്രമാണ് ആവശ്യം. അല്ലാത്തപക്ഷം താന്‍ തികച്ചും ആരോഗ്യവാനെന്നും ടിം പറഞ്ഞു. 

Eng­lish Sum­ma­ry: Two months at sea with pet dog; The sailor was rescued

You may also like this video

Exit mobile version