Site icon Janayugom Online

കുനോ ദേശീയോദ്യാനത്തില്‍ രണ്ട് ചീറ്റക്കുട്ടികൾ കൂടി ചത്തു

മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ രണ്ട് ചീറ്റക്കുട്ടികൾ കൂടി ചത്തു. ജ്വാല എന്ന പെൺചീറ്റയുടെ രണ്ട് കുഞ്ഞുങ്ങളാണ് ചത്തത്. പോഷകാഹാരക്കുറവ് മൂലമാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പ്രാഥമിക വിവരം. ജ്വാലയുടെ ഒരു കുട്ടി രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു. രണ്ട് മാസം മുമ്പാണ് ജ്വാല നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

കുനോ ദേശീയ ഉദ്യാനം തന്നെയാണ് കുഞ്ഞുങ്ങളുടെ മരണം സ്ഥിരീകരിച്ചത്. അതേസമയം ജ്വാലയുടെ നാലാമത്തെ കുഞ്ഞിനെ പാൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. തുടർ ചികിത്സയ്ക്കായി നമ്പിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരെ ബന്ധപ്പെട്ടുവരികയാണ്. ചീറ്റക്കുട്ടികൾക്ക് എട്ടാഴ്ച പ്രായമുണ്ടായിരുന്നു. നേരത്തെ കുനോ ദേശീയ ദേശീയ ഉദ്യാനത്തില്‍ മൂന്ന് വലിയ ചീറ്റകളും ചത്തിരുന്നു.

മാർച്ച് 27 ന് സാഷ എന്ന പെൺ ചീറ്റയും, ഏപ്രിൽ 23 ന് ഉദയ്, മെയ് 9 ന് ദക്ഷ എന്ന മറ്റൊരു പെൺ ചീറ്റയുമാണ് ചത്തത്. രണ്ട് മാസത്തിനുള്ളിൽ മൂന്ന് ചീറ്റകൾ ചത്തതോടെ കഴിഞ്ഞയാഴ്ച സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Eng­lish Sum­ma­ry; Two more chee­tah cubs died in Kuno Nation­al Park

You may also like this video

Exit mobile version