Site iconSite icon Janayugom Online

ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

അതേസമയം, ആക്രമികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ കണ്ടെത്തിയതായാണ് സൂചന. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ എത്തിച്ച ഓട്ടോറിക്ഷ ഉള്‍പ്പടെയുള്ള വാഹനങ്ങളാണ് കണ്ടെത്തിയത്.

Eng­lish sum­ma­ry; Two more in cus­tody con­nec­tion with Srini­vasan’s murder

You may also like this video;

Exit mobile version