പത്തനംതിട്ടയില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥിനികളില്‍ രണ്ടുപേരെ കണ്ടെത്തി. തിരുവല്ല ഓതറയില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെയാണ് കണ്ടെത്തിയത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ബാക്കി രണ്ടു കുട്ടികളെ കൂടി ഇനി കണ്ടെത്താനുണ്ട്.
പത്താം ക്ലാസിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്. സ്കൂളില് പോയ വിദ്യാർത്ഥികള്‍ വീട്ടില്‍ എത്താഞ്ഞതിനെ തുടര്‍ന്ന് ബന്ധുകള് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മുന്ന് കുട്ടികള്‍ പത്തിലും, ഒരു കുട്ടി ഒമ്പതിലുമാണ് പഠിക്കുന്നത്. പത്തനംതിട്ട , തിരുവല്ല പൊലീസുകളുടെ നേതൃത്വത്തിലാണ് അന്വേഷണം.