ബെംഗളൂരുവിലെ തിരക്കേറിയ റോഡിൽ നിയന്ത്രണം വിട്ട എസ്‌യുവി ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിജെപി എംഎല്‍എയുടെ സ്റ്റിക്കര്‍ പതിച്ച കാറിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ എസ്‌യുവിയുടെ ഡ്രൈവർ മോഹൻ അറസ്റ്റിലായിട്ടുണ്ട്. കാറിൽ ബിജെപി എംഎൽഎ ഹർത്തലു ഹാലപ്പയുടെ സ്റ്റിക്കർ പതിച്ചിട്ടുണ്ടെങ്കിലും അയാളുടേതായിരുന്നില്ല. എംഎൽഎയും കാറിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
എംഎൽഎയുടെ മകൾ സുസ്മിത ഹാലപ്പയുടെ ഭാര്യാപിതാവ് രാമു സുരേഷിന്റേതാണ് എസ്‌യുവി. അതേസമയം ഈ കാറില്‍ എങ്ങനെ എംഎല്‍എ സ്റ്റിക്കര്‍ വന്നുവെന്നതില്‍ വ്യക്തതയില്ല. സുസ്മിത ഹാലപ്പയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ പോകുന്നതിനിടെയാണ് മോഹൻ എസ്‌യുവി നിയന്ത്രണം വിട്ട് നിരവധി കാറുകളിൽ ഇടിച്ചത്. മജീദ് ഖാൻ, അയപ്പ എന്നീ രണ്ട് സ്‌കൂട്ടർ യാത്രികരുടെ മുകളിലൂടെയാണ് എസ്‌യുവി പാഞ്ഞുകയറിയത്. ഇവരിൽ ഒരാൾ സംഭവസ്ഥലത്തുവെച്ചും മറ്റൊരാൾ ആശുപത്രിയിൽ വച്ചും മരിച്ചു. അപകടത്തില്‍ രണ്ട് കാറുകളും മൂന്ന് ബൈക്കുകളും തകർന്നതായി പൊലീസ് പറഞ്ഞു.
English Summary: Two people died after being hit by a car with BJP MLA’s sticker on it
You may also like this video