Site icon Janayugom Online

പെരുമ്പാവൂരിൽ വാഹനാപകടം; രണ്ട് മരണം

പെരുമ്പാവൂരിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ട് മരണം. കാർ യാത്രികരായ കോതമം​ഗലം സ്വദേശികളായ ശിവൻ (55) ബന്ധു അശ്വതി (24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വെകിട്ട് 3.30-ഓടെ ആലുവ മൂന്നാർ റൂട്ടിൽ പെരുമ്പാവൂർ കുറുപ്പുംപടിയിലാണ് അപകടം. കാറിലുണ്ടായിരുന്ന നാല് വയസുകാരൻ ദേവാനന്ദിനെ പരിക്കുകളോടെ രാജ​ഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസിന്റെ മധ്യഭാ​ഗത്തേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ കാർ യാത്രികരായ ശിവനും അശ്വതിയും മരണപ്പെട്ടിരുന്നു. മ‍ൃത​ദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ദേവാനന്ദിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആലുവയിലെ ആശുപത്രിയിൽ പോയിവരുമ്പോഴായിരുന്നു അപകടം.

Eng­lish Sum­ma­ry: Two peo­ple died in a car accident
You may also like this video

Exit mobile version