Site icon Janayugom Online

വടക്കന്‍പറവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

വടക്കന്‍ പറവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു. ജ്വാലാലക്ഷ്മി, മേഘ എന്നിവരാണ് മരിച്ചത്. രാവിലെ പത്തുമണിയോടെ വടക്കന്‍ പറവൂര്‍ കോഴിത്തുരുത്തില്‍ ചാലക്കുടി പുഴയിലായിരുന്നു അപകടം. 

ബന്ധുക്കളായ അഞ്ച് പെണ്‍കുട്ടികളാണ് ഞായറാഴ്ച രാവിലെ പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇവരില്‍ മൂന്നുപേരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതിലൊരാള്‍ നീന്തി കരയ്ക്കുകയറി. മറ്റുള്ളവരെ നാട്ടുകാരും അഗ്നിരക്ഷാസേനാംഗങ്ങളും നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Eng­lish Summary:
Two peo­ple drowned while tak­ing a bath in the riv­er in Vadkanparavur

You may also like this video:

Exit mobile version