Site icon Janayugom Online

കോളിഫ്ലവര്‍ കറി കഴിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

cauliflower

ഉത്തര്‍പ്രദേശില്‍ കോളിഫ്ലവര്‍ കറി കഴിച്ച ഒരു വീട്ടിലെ രണ്ട് പേര്‍ മരിച്ചു. ഫറൂഖാബാദ് ജില്ലയിലെ രാജേപ്പൂര്‍ റസൂല്‍പൂര്‍ ഗാഡിയ ഗ്രാമത്തിലാണ് സംഭവം. കോളിഫ്ലവറും ഉരുളക്കിഴങ്ങും ചേര്‍ത്ത കറി കഴിച്ച ഇര്‍ഷാദ് (45), മകന്‍ ലല്ല (ആറ്) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. ഇവര്‍ ആശുപത്രിയിലാണ്.

ശനിയാഴ്‌ച്ച രാത്രിയോടെയാണ് കുടുംബാംഗങ്ങള്‍ ആഹാരം കഴിച്ചത്. അരമണിക്കൂറിനുള്ളില്‍ ഇവര്‍ ഛര്‍ദ്ദിച്ചു തുടങ്ങി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇര്‍ഷാദും, ലല്ലയും മരിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും കീടനാശിനിയാകാം മരണകാരണമെന്നും പോലീസ് പറഞ്ഞു.

 

Eng­lish Sum­ma­ry: Two peo­ple had a bad end after eat­ing cau­li­flower curry

 

You may like this video also

Exit mobile version