Site iconSite icon Janayugom Online

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് 2 പേര്‍ മരിച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് രണ്ട് പേര്‍ മ​രി​ച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടിൽ നിശാന്ത്, ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ബിജു എന്നിവരാണ് മരിച്ചത്. ഒരാൾ ഇന്നലെ രാത്രി ഇരിങ്ങാലക്കുട സർക്കാർ ആശുപത്രിയിൽ വെച്ചും ഒരാൾ തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചുമാണ് മരിച്ചത്.

നിശാന്തിന്റെ തട്ടുകടയില്‍ വച്ചാണ് ഇവര്‍ മദ്യം കഴിച്ചത്. മദ്യം കഴിച്ചയുടനെ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. വായില്‍ നിന്നും നുരയും പതയും വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിശാന്തിനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ബിജുവിനെ വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മദ്യം എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. മദ്യമെന്ന് കരുതി മറ്റെന്തോ ദ്രാവകം കുടിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
eng­lish sumary;Two peo­ple have died after con­sum­ing coun­ter­feit liquor in Iringalakuta
you may also like this video;

Exit mobile version