Site iconSite icon Janayugom Online

പിക്കപ്പ് ലോറിയിൽ മാഹിമദ്യം കടത്തിയ രണ്ടുപേർ പിടിയിൽ

വിഷു സ്പെഷ്യൽ ഡ്രൈവുമായി രംഗത്തെത്തിയ എക്സൈസ് വകുപ്പ് പിക്കപ്പ് ലോറിയിൽ മാഹിമദ്യം കടത്തിയ രണ്ടു പേരെ പിടികൂടി. ഫറോക്ക് പുത്തൂർ പള്ളി പറക്കോട്ട് മുജീബ്, തമിഴ്‌നാട് തിരുവണ്ണാമല നരയൂർ വേട്ടാവളം സ്ട്രീറ്റിൽ സുനിൽ എന്നിവരെയാണ് വടകര എക്സൈസ് ഇൻസ്പെക്ടർ പി എം ശൈലേഷും സംഘവും പിടികൂടിയത്. 

വാഹനത്തിൽ നിന്ന് 29 കുപ്പികളിലായി 21 ലിറ്റർ മാഹി മദ്യം കണ്ടെത്തി. ദേശീയപാതയിൽ മുട്ടുങ്ങൽ കൈനാട്ടിയിൽ നിന്നാണ് പിക്കപ്പ് തടഞ്ഞ് മാഹി മദ്യം പിടികൂടിയത്. പിക്കപ്പ് ലോറിയും കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി കെ ജയപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി വി സന്ദീപ്, എം പി വിനീത്, മുഹമ്മദ് റമീസ്, രഗിൽരാജ്, ഡ്രൈവർ പി രാജൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. 

Exit mobile version