Site iconSite icon Janayugom Online

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ര​ണ്ടു​പേ​രെ കാണാതായി

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ര​ണ്ട് അന്തേവാസികളെ കാ​ണാ​താ​യതായി റിപ്പോര്‍ട്ട്. ഒ​രു സ്ത്രീ​യെ​യും പു​രു​ഷ​നെ​യു​മാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും ഏ​റെ വൈ​കി​യാ​ണ് വി​വ​രം അ​ധി​കൃ​ത​ർ അറിഞ്ഞത്.

ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ബ​സ് സ്റ്റാ​ൻ​ഡ്, റ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​ലീ​സ് തെ​ര​ച്ചി​ൽ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇ​വ​ർ എ​ങ്ങ​നെ​യാ​ണ് പു​റ​ത്ത് ക​ട​ന്ന​തെ​ന്നും പരിശോധിക്കുന്നുണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ​യു​ണ്ടാ​യ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ലെ സുരക്ഷാ ജീ​വ​ന​ക്കാ​രു​ടെ കു​റ​വി​നെ​ക്കു​റി​ച്ച് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ക​മ്മി​ഷ​ൻ പ​രാ​മ​ർ​ശം ന​ട​ത്തുകയും ചെയ്തിരുന്നു.

eng­lish summary;Two peo­ple were miss­ing from the kuthi­ra­vat­tam Men­tal Health Center

you may also like this video;

Exit mobile version