Site iconSite icon Janayugom Online

പതിനാറുകാരനെ ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ

മുരിയാട് സ്വദേശിയായ 16 വയസുകാരനെ മുൻ വൈരാഗ്യത്തിന്റെ പേരിൽ മർദ്ദിച്ച കേസിൽ രണ്ടുപേർ പിടിയിലായി. പൂവശ്ശേരി അമ്പലത്തിനടുത്തുള്ള റോഡിൽ വച്ച് നടത്തിയ ആക്രമണത്തിൽ കൗമാരക്കാരന് പരിക്കേറ്റു. നെല്ലായി ആലത്തൂർ പേരാട്ട് വീട്ടിൽ ഉജ്ജ്വൽ (25), മുരിയാട് കുഴിമടത്തിൽ വീട്ടിൽ അദ്വൈത് (19) എന്നിവരാണ് അറസ്റ്റിലായത്. ഉജ്ജ്വലിനെതിരെ കൊടകര, ചാലക്കുടി സ്റ്റേഷനുകളിലായി മൂന്ന് വധശ്രമക്കേസുകളും അടിപിടി കേസുൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളും നിലവിലുണ്ട്. 2024‑ൽ കാപ്പ പ്രകാരം ആറുമാസത്തേക്ക് നാടുകടത്തൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്. ആളൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ബി ഷാജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ എസ്ഐമാരായ ജോർജ്ജ്, പ്രസന്നകുമാർ, എസ്‌സിപിഒ മാരായ സുനന്ദ്, സമീഷ്, സിപിഒ മാരായ ജിജേഷ്, ശ്രീജിത്ത്, ആഷിക്, അരുൺ, വിശാഖ്, സിനേഷ് എന്നിവർ ഉൾപ്പെട്ടു.

Exit mobile version