Site iconSite icon Janayugom Online

ഒരു കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍

വിപണിയിൽ ഒരു കോടിയോളം വിലവരുന്ന ലഹരി വസ്തുക്കളുമായി രണ്ട് പേര്‍ പിടിയില്‍. നിരവധി നർക്കോട്ടിക്, ക്രിമിനൽ കേസുകളിലെ പ്രതിയായ ചിറയിൻകീഴ് പെരുങ്ങുഴി നാലുമുക്കിൽ വിശാഖ് വീട്ടിൽ ശബരീനാഥ് (42), വർക്കല അയിരൂർ കളത്തറ നിഷാൻ മൻസിലിൽ നിഷാൻ (29) എന്നിവരാണ് മാരക ലഹരി വസ്തുവായ എംഡിഎംഎയുമായി കടയ്ക്കാവൂര്‍ മണനാക്കിൽ പിടിയിലായത്. കടയ്ക്കാവൂർ പൊലീസും, റൂറൽ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 310 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
കേരളാ പൊലീസിന്റെ ലഹരി വിരുദ്ധ വിഭാഗമായ യോദ്ധാവിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡിഐജി നിശാന്തിനി ഐപിഎസിന്റെ നിർദ്ദേശപ്രകാരം റൂറൽ ഡാൻസാഫ് സംഘത്തിന്റെ രഹസ്യനിരീക്ഷണത്തിൽ ആയിരുന്നു പിടിയിലായവർ.
തിരുവനന്തപുരം റൂറൽ നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി പി ടി രാസിത്, വർക്കല ഡിവൈഎസ്‌പി നിയാസ് വൈ, കടയ്ക്കാവൂർ പൊലീസ് ഇൻസ്പെക്ടർ അജേഷ്, സബ് ഇൻസ്പെക്ടർ ദിപു, സിപിഒമാരായ സിയാദ്, ജ്യോതിഷ്, ഡാൻസാഫ് ടീം സബ് ഇൻസ്പെക്ടർമാരായ ഫിറോസ്ഖാൻ, ബിജു എ എച്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ബി ദിലീപ്, ആർ ബിജുകുമാർ, ഡാൻസാഫ് ടീം അംഗങ്ങളായ അനൂപ്, സുനിൽരാജ്, ഷിജു, വിനീഷ് എന്നിവർ ചേർന്നാണ് റെയ്ഡിന് നേതൃത്വം നൽകിയത്. 

Eng­lish Sum­ma­ry: Two per­sons arrest­ed with drugs worth Rs crore

You may like this video also

Exit mobile version