Site iconSite icon Janayugom Online

90 കോടിയുടെ നിരോധിത യാബ ​ഗുളികകളുമായി രണ്ട് പേർ പിടിയിൽ

90 കോടിയുടെ നിരോധിത യാബ ​ഗുളികകളുമായി രണ്ട് പേർ പിടിയിൽ. അസമിലെ കാച്ചാർ ജില്ലയിൽ നിന്നാണ് ഗുളികകൾ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് മയക്കുമരുന്ന് വിൽപ്പനക്കാരെ അറസ്റ്റ് ചെയ്തതായും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് യാബ ​ഗുളികകൾ പിടികൂടിയത്. 

അയൽ സംസ്ഥാനത്ത് നിന്ന് അസം അതിർത്തിയിലേക്കെത്തിയ വാഹനം പരിശോധിക്കുനന്തിനിടയിലാണ് കാച്ചർ ജില്ലാ പൊലീസ് യാബ ​ഗുളികകൾ കണ്ടെത്തുന്നത്. 90 കോടി വിലമതിക്കുന്ന മൂന്ന് ലക്ഷം യാബ ഗുളികകൾ പിടിച്ചെടുത്തതായി അസം മുഖ്യമന്ത്രി എക്സിൽ കുറിച്ചു. തായ് ഭാഷയിൽ ‘ഭ്രാന്തൻ മരുന്ന്’ എന്ന് വിളിക്കപ്പെടുന്ന യാബ മെത്താംഫെറ്റാമൈനും കഫീനും ചേർന്ന ഗുളികകളാണ്.

Exit mobile version