Site iconSite icon Janayugom Online

യുവാവിനെ ഹെൽമറ്റുകൊണ്ട് ആക്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ

പൂച്ചിന്നിപ്പാടത്ത് വച്ച് സ്കൂട്ടറിൽ കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ച കേസിൽ രണ്ട് പേരെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. വല്ലച്ചിറ വലിയവീട്ടിൽ ബാബുട്ടൻ (ബാബു ‑36), വല്ലച്ചിറ കല്ലട വീട്ടിൽ മിഥുൻ (30) എന്നിവരെയാണ് ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാഴൂർ വളപ്പറമ്പിൽ വീട്ടിൽ, മുബാറക് അലി (35)യുടെ കാർ ബാബുവും മിഥുനും സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറിൽ തട്ടിയതിലുള്ള വിരോധത്താൽ ബാബുവും മിഥുനും മുബാറക് അലിയെ തടഞ്ഞ് നിർത്തി ഭീഷണിപ്പടുത്തുകയും കൈകൊണ്ടും ഹെൽമറ്റ് കൊണ്ടും ആക്രമിക്കുകയായിരുന്നു. 

ആക്രമണത്തിൽ മുബാറക് അലിയുടെ കവിളിലെ എല്ലിനും മുക്കിന് ഇടത് വശത്തെ എല്ലിന് പൊട്ടലുണ്ടാകുകയും ഗുരതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് ബാബുവിനെയും മിഥുനേയും ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തതത്. ബാബു ചേർപ്പ് പൊലീസ് സ്റ്റേഷൻ റൌഡി ആണ്. ഇയാൾ വധശ്രമം, അടിപിടി കേസുകളുൾപ്പെടെ 22 ഓളം ക്രിമിനൽ കേസുകളുണ്ട്.

Exit mobile version