Site iconSite icon Janayugom Online

ഗവര്‍ണര്‍ സ്ഥാനത്തിനെതിരെ രാജ്യസഭയില്‍ രണ്ട് സ്വകാര്യബില്ലുകള്‍

RSRS

ഗവര്‍ണര്‍മാരുടെ നിയമനത്തിന് ഇലക്ടറല്‍ കോളജ് സംവിധാനം വേണമെന്നും പിന്‍വലിക്കുവാന്‍ നിയമസഭകള്‍ക്ക് അധികാരം നല്കണമെന്നും നിര്‍ദേശിക്കുന്ന സ്വകാര്യ ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു.

അതത് സംസ്ഥാനങ്ങളിലെ എംഎല്‍എമാരും തദ്ദേശ സ്വയംഭരണ പ്രതിനിധികളും ചേര്‍ന്ന ഇലക്ടറല്‍ കോളജാകണം ഗവര്‍ണറെ തെരഞ്ഞെടുക്കേണ്ടതെന്ന് സിപിഐ (എം) അംഗം ഡോ. വി ശിവദാസന്‍ അവതരിപ്പിച്ച ബില്‍ നിര്‍ദേശിക്കുന്നു.

സംസ്ഥാനങ്ങളുടെ താല്പര്യം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ വിസമ്മതിക്കുന്ന പക്ഷം ഗവര്‍ണറെ പിന്‍വലിക്കാന്‍ നിയമസഭയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കാന്‍ അധികാരം നല്‍കണമെന്നും ബില്‍ നിര്‍ദേശിക്കുന്നു.

ഡിഎംകെ അംഗം എം പി വില്‍സണ്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലില്‍ നിയമസഭ ഗവര്‍ണര്‍മാര്‍ക്ക് അയയ്ക്കുന്ന ബില്ലുകള്‍ പാസാക്കാന്‍ രണ്ടു മാസം കാലാവധി നിശ്ചയിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നു. ഇതിനായി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 ഭേദഗതി ചെയ്യണമെന്നാണ് ബില്ലിലെ നിര്‍ദേശം.

കേരളത്തിലടക്കം ഗവര്‍ണര്‍ സ്ഥാനം സംസ്ഥാനങ്ങളുടെ അധികാരത്തില്‍ ഇടപെടാന്‍ കേന്ദ്രം ആയുധമാക്കുന്ന സാഹചര്യത്തിലാണ് ബില്ലുകള്‍ പാര്‍ലമെന്റിലെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയം.

Eng­lish Sum­ma­ry: Two pri­vate mem­ber’s bills in the Rajya Sab­ha against the governorship

You may like this video also

Exit mobile version