ഒഡീഷയില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിനുള്ളിലെ മരത്തില്‍ തുങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തിയത്. ഒഡീഷയിലെ മാല്‍കന്‍ഗിരി ജില്ലയിലാണ് സംഭവം. രണ്ട് ദിവസമായി കുട്ടികളെ കണാനില്ലെന്ന് പരാതി ലഭിച്ചതായി സ്ഥലം പൊലീസ് പറഞ്ഞു. മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടുപേരും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. വ്യാഴാഴ്ച സ്‌കൂള്‍ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് കുടുംബം പരാതി നല്‍കി. ഇരുവര്‍ക്കുമായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മരത്തില്‍ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തി; സംഭവം ഒഡീഷയില്‍

