Site iconSite icon Janayugom Online

കൊല്‍ക്കത്തയില്‍ വെടിവയ്പ്: രണ്ട് മരണം

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിലുണ്ടായ വെടിവയ്പില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കൊല്‍ക്കത്ത പൊലീസിന്റെ ഭാഗമായ സായുധസേനാവിഭാഗം കോണ്‍സ്റ്റബിളാണ് വെടിവയ്പ് നടത്തിയത്. ചോദുപ് ലെപ്ചയെന്ന പൊലീസുകാരനാണ് വെടിയുതിര്‍ത്തത്. ഇയാള്‍ പ്രദേശത്ത് കൂടെ ഏറെ നേരം അലസനായി നടന്നതിന് ശേഷം ഇരുചക്രവാഹനത്തിലെത്തിയ സ്ത്രീക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. 

പൊലീസ് സായുധസേനാ വിഭാഗത്തിലെ അഞ്ചാം ബറ്റാലിയന്റെ ഭാഗമായ ലെപ്ചയെ ബംഗ്ലാദേശ് കമ്മിഷനിലേക്ക് നിയമിച്ചിരുന്നു. അവധിക്ക് ശേഷം ഇന്നലെ രാവിലെയാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. ഇദ്ദേഹം മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. വെടിവയ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. 

Eng­lish Summary:Two shot dead in Kolkata
You may also like this video

Exit mobile version