നെയ്യാറിൽ കുളിക്കാനിറങ്ങിയ രണ്ടുവിദ്യാർഥികൾ മുങ്ങിമരിച്ചു. അരുമാനൂർ എംവിആർഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ അശ്വിൻ രാജ്, ജോസ് വിൻ എന്നിവരാണ് മാവിളക്കടവിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ചത്
സ്കൂൾ യുവജനോത്സവത്തിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം മാവിളക്കടവിൽ കുളിക്കാനെത്തിയതായിരുന്നു. കുളിക്കുന്നതിനിടെ അടിയൊഴുക്കിൽപ്പെടുകയായിരുന്നു. വിദ്യാർഥികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികളുടെ മൃതദേഹം തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
English summary: Two students drowned while taking a bath in Neyyar
you may also like this video: