Site icon Janayugom Online

യുഎസില്‍ രണ്ട് ഇന്ത്യന്‍ വിദ്യാർത്ഥികൾ മു ങ്ങിമരിച്ചു

തെലങ്കാനയിൽ നിന്നുള്ള രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസില്‍ മുങ്ങി മരിച്ചു. മിസോറിയിലെ ഒസാർക്ക് തടാകത്തിലാണ് ഉതേജ് കുന്ത (24), ശിവ കെല്ലിഗാരി (25) എന്നിവര്‍ മുങ്ങിമരിച്ചത്. തടാകത്തില്‍ മുങ്ങിത്താണ കുന്തയെ രക്ഷിക്കാനിറങ്ങിയ സുഹൃത്ത് കെല്ലിഗരിയും മുങ്ങി മരിക്കുകയായിരുന്നു. അതേസമയം ഇരുവരുടെയും നിലവിളികേട്ട് സഹായത്തിനായി എമർജൻസി സർവീസിനെ വിളിച്ചിരുന്നതായി റിസോര്‍ട്ട് മാനേജർ പറഞ്ഞു. ഇരുവരുടെയും മൃതദേഹം കണ്ടെടുത്തു. അവധി ആഘോഷിക്കാനെത്തിയ റിസോര്‍ട്ടിലെത്തിയതായിരുന്നു ഇവര്‍. വിദ്യാര്‍ഥികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാന്‍ ആവശ്യമായ സഹായം ചെയ്തു നല്‍കുമെന്ന് തെലങ്കാന മന്ത്രി കെടി രാമറാവു ട്വീറ്റിൽ ചെയ്തു. 

Eng­lish Summary:Two stu­dents from Telan­gana drowned in a lake in the US
You may also like this video

Exit mobile version