കോട്ടയം കൂട്ടിക്കലിൽ സ്കൂളില്‍ പോയ കുട്ടികളെ കാണാനില്ലെന്ന് പരാതി. നാലാം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇരുവരും രാവിലെ സ്കൂളിലേക്ക് പോയതാണ്. സ്കൂള്‍ വിട്ട ശേഷം ഇവിടെ നിന്നും ഇറങ്ങിയ ഇവര്‍ വീട്ടിലെത്തിയില്ല. ഏന്തയാർ സ്വദേശികളായ സാൻജോ, അമൃത് എന്നിവരെയാണ് കാണാതായത്. നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തുകയാണ്.
English Summary: two students went missing at kottayam
You may also like this video