Site iconSite icon Janayugom Online

കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു

terroriststerrorists

കശ്മീരില്‍ അല്‍ ഖ്വയ്ദ ബന്ധമുള്ള രണ്ട് ഭീകരരെ സൈന്യം വധിച്ചു. അന്‍സാര്‍ ഗസ്വാത്തുള്‍ ഹിന്ദ് എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ഫയാസ് കുമാര്‍, ഒവൈസ് ഖാന്‍ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
അനന്തനാഗ് ജില്ലയിലെ ബിജ്ബെഹാര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മാര്‍ച്ചില്‍ ബിജ്ബെഹാരയിലും ചീനിവുഡറിലും ഉണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയാണ് വധിച്ചതെന്ന് പൊലീസ് പറഞ്ഞു. പാഡ്ഷാഹി ബാഗിലുണ്ടായ ഗ്രനേഡ് ആക്രമണത്തിലും ഇവര്‍ക്ക് പങ്കുള്ളതായി കശ്മീര്‍ എഡിജിപി വിജയ് കുമാര്‍ ട്വിറ്ററില്‍ അറിയിച്ചു.
കഴിഞ്ഞദിവസം അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞദിവസം ഷോപ്പിയാനിലും ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയിരുന്നു. 

Eng­lish Sum­ma­ry: Two ter­ror­ists killed in Kashmir

You may like this video also

Exit mobile version