Site iconSite icon Janayugom Online

കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു

terroriststerrorists

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ ഇ ത്വയ്ബ ഭീകരരെ വധിച്ചു. ചെയാൻ ദേവ്സാർ പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിന് തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയാണെന്ന് സൈന്യം അറിയിച്ചു. ഇയാളുടെ പേരും മറ്റു വിവരങ്ങളും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വടക്കൻ കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൈദർ ആണ് കൊല്ലപ്പെട്ട മറ്റൊരാള്‍. കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ ഭീകര സംഘടനയിൽ ചേർന്ന് പ്രവർത്തിച്ചുവരികയാണെന്ന് സൈന്യം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലും ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. മൂന്ന് ഭീകരര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Two ter­ror­ists killed in Kashmir

You may like this video also

Exit mobile version