ജമ്മു കശ്മീരിലെ അവന്തിപോരയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ വന്ദക്‌പോറ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവരില്‍ കൈസർ കോക്ക എന്ന ഭീകരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. യുഎസ് നിർമ്മിത തോക്ക് അടക്കം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് സിആർപിഎഫ് സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയത്. ഒളിഞ്ഞിരുന്ന തീവ്രവാദികൾ സിആര്‍പിഎഫിന് നേരെ വെടിയുതിർക്കുകയും തുടര്‍ന്ന് സെെന്യം തിരിച്ചടിക്കുകയുമായിരുന്നു.
English Summary: Two terrorists were killed
You may like this video also