Site icon Janayugom Online

കുറ്റാലത്ത് കുളിക്കാനിറങ്ങിയ രണ്ട് വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

തമിഴ്നാട് തെങ്കാശി കുറ്റാലത്ത് കുളിക്കാനിറങ്ങിയ രണ്ട് വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. കടലൂര്‍ സ്വദേശിനി കലാവതി, ചെന്നൈ സ്വദേശിനി മല്ലിക എന്നിവരാണ് മരിച്ചത്. പത്ത് പേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും മൂന്നു പേരെ കുറ്റാലത്ത് ഒരു യുവാവ് രക്ഷിച്ചു. കുറ്റാലം ഭാഗത്ത് ഇന്നലെ ചെറിയ തോതില്‍ മഴ പെയ്യുന്നുണ്ടായിരുന്നു. 

ശക്തമായ വെള്ളപ്പാച്ചിലുണ്ടാവുകയും കുളിച്ചുകൊണ്ടു നിന്ന പത്ത് പേര്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നു. അധികമായി വെള്ളമെത്തിയതാണ് അപകടത്തിന് കാരണം. അഞ്ചു പേര്‍ക്കായി ഏറെ നേരം തിരച്ചില്‍ തുടരുകയാണ്. രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഒരു കിലോമീറ്റര്‍ അകലെനിന്ന് ലഭിച്ചു. ഒഴുക്കില്‍പ്പെട്ട് മരിച്ചവരില്‍ ഒരാളുടെ മൃതദേഹം കുറ്റാലം ക്ഷേത്രത്തിനു സമീപത്തു നിന്നും ഒരാളുടേത് പാലത്തിനു സമീപത്തു നിന്നുമാണ് ലഭിച്ചത്. കൂടുതല്‍ ആളുകള്‍ ഒഴുക്കില്‍പ്പെട്ടെന്ന സംശയത്തില്‍ രാത്രി വൈകിയും പൊലീസും അഗ്നിരക്ഷാസേനയും തിരച്ചില്‍ നടത്തി.

Eng­lish Summary:Two tourists who took a bath in Kut­ta­lam were swept away and died
You may also like this video

Exit mobile version