Site iconSite icon Janayugom Online

രണ്ടു ട്രില്യണ്‍ വിപണി മൂല്യം: ഒടുവില്‍ ആപ്പിളും പുറത്ത്

തുടര്‍ച്ചയായ ഓഹരി വിലയിടിവിനൊടുവില്‍ രണ്ടു ട്രില്യണ്‍ വിപണി മൂല്യമുള്ള ഏക കമ്പനി എന്ന സ്ഥാനത്തുനിന്നും ആപ്പിള്‍ പുറത്ത്. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ ഓഹരികള്‍ ഒരുവര്‍ഷം കൊണ്ട് 30 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. ഡിസംബറില്‍ മാത്രം 15 ശതമാനം ഇടിവ് നേരിട്ടു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 170 ഡോളറിന് മുകളിലായിരുന്ന ഓഹരികള്‍ നിലവില്‍ 125.07 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 

1.99 ട്രില്യണ്‍ ഡോളറാണ് ആപ്പിളിന്റെ ഇപ്പോഴത്തെ വിപണി മൂല്യം. ടെക്ക് കമ്പനി മൈക്രോസോഫ്റ്റും എണ്ണക്കമ്പനി സൗദി അരാംകോയും കഴിഞ്ഞ വര്‍ഷം തന്നെ രണ്ടു ട്രില്യണ്‍ ക്ലബ്ബില്‍ നിന്ന് പുറത്തായിരുന്നു. ഒരു വര്‍ഷത്തിനിടെ 27.18 ശതമാനം ഓഹരി ഇടിവ് നേരിട്ട മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം 1.79 ട്രില്യണ്‍ ഡോളറായി ചുരുങ്ങിയിട്ടുണ്ട്. 

Eng­lish Summary;Two tril­lion mar­ket cap: Apple is final­ly out
You may also like this video

Exit mobile version