Site iconSite icon Janayugom Online

കര്‍ണാടകയില്‍ പഞ്ചസാര ഫാക്ടറിയില്‍ അപകടം; രണ്ട് തൊഴിലാളികൾ ദാരുണാന്ത്യം

കര്‍ണാടകയില്‍ ബോയിലര്‍ പൊട്ടിതെറിച്ച് രണ്ട് തൊഴിലാളികൾ ദാരുണാന്ത്യം. ബെലഗാവി ജില്ലയിലെ പഞ്ചസാര ഫാക്ടറിയിലാണ് അപകടമുണ്ടായത്.എട്ട് പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണെന്ന് ബെലഗാവി റൂറൽ ജില്ല സൂപ്രണ്ട് വ്യക്തമാക്കി. പൊട്ടിത്തെറിയുടെ കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

ബോയിലറിന്‍റെ വാൽവ് നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടാ‍യതെന്നാണ് നിലവിലെ നിഗമനം. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. എന്തെങ്കിലും സാങ്കേതിക പിഴവോ അശ്രദ്ധയോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഫാക്ടറി പ്രവർത്തനങ്ങൾ താല്‍കാലികാമി നിർത്തിവച്ചിരിക്കുകയാണ്. 

Exit mobile version