താനെയിലെ ഒരു പാര്‍പ്പിട കെട്ടിടത്തിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി രണ്ട് തൊഴിലാളികൾ മരിച്ചു. താനെയിലെ നൗപദ മേഖലയിലെ നാല് നില കെട്ടിടത്തിലാണ് സംഭവമെന്ന് പെലീസ് പറഞ്ഞു.ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട മറ്റ് രണ്ട് തൊഴിലാളികളെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഇവരെ അഗ്നിശമന സേനാംഗങ്ങള്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പൊലീസിന് കൈമാറി. അസ്വാഭാവിക മരണത്തിന് കേസെടുത്ത താനെ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary:Two workers suffocated to death while cleaning the water tank
You may also like this video