Site icon Janayugom Online

രണ്ട് വര്‍ഷത്തെ ജയില്‍വാസം അവസാനിച്ചു: ജാമ്യത്തിലിറങ്ങിയ ‘ക​ശ്മീ​ർ വാ​ല’ എഡിറ്റര്‍ ഫഹദ് ഷാ വീട്ടിലെത്തി

shah

ജ​മ്മു​ക​ശ്മി​രി​ലെ പു​ൽ​വാ​മ ജി​ല്ല​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന് അ​റ​സ്റ്റി​ലാ​യ ‘ക​ശ്മീ​ർ വാ​ല’ വാ​ർ​ത്ത പോ​ർ​ട്ട​ൽ എ​ഡി​റ്റ​ർ ഫ​ഹ​ദ് ഷാ​ക്ക് 658 ദിവസത്തെ ജ​യി​ൽ​വാ​സ​ത്തി​നു​ശേ​ഷം വീട്ടിലെത്തി. രണ്ട് വര്‍ഷത്തോളം ജയിലിലായിരുന്ന 31 കാരനായ ഷാ വീട്ടില്‍ തിരികെയെത്തിയതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. നവംബര്‍ 18നാണ് ജ​മ്മു​ക​ശ്മീ​ർ-​ല​ഡാ​ക്ക് ഹൈക്കോ​ട​തി ഷായ്ക്ക് ജാ​മ്യം അനുവദിച്ചത്.

തീ​വ്ര​വാ​ദ ഗൂ​ഢാ​ലോ​ച​ന ഉ​ൾ​പ്പെ​ടെ ചു​മ​ത്തി​യ വി​വി​ധ കു​റ്റ​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, യു​എ​പി​എ 13ാം വ​കു​പ്പു​പ്ര​കാ​രം നി​യ​മ​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രേ​രി​പ്പി​ച്ചു, അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ച്ചു എ​ന്നീ ആ​രോ​പ​ണ​ങ്ങ​ളി​ൽ വി​ചാ​ര​ണ നേരിടണം. 

ജ​സ്റ്റി​സു​മാ​രാ​യ ശ്രീ​ധ​ര​ൻ, എം​എ​ൽ മ​ൻ​ഹാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. 2022 ഫെ​ബ്രു​വ​രി​യി​ലാ​ണ് ഫ​ഹ​ദ് ഷാ ​അ​റ​സ്റ്റി​ലാ​യ​ത്. പൊ​തു​സു​ര​ക്ഷ നി​യ​മം (പി​എ​സ്​എ) പ്ര​കാ​രം ഷാ​യെ പി​ന്നീ​ട് ത​ട​ങ്ക​ലി​ൽ ആ​​ക്കി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഹൈക്കോ​ട​തി റദ്ദാക്കിയിരുന്നു.

Eng­lish Sum­ma­ry: Two-year jail term ends: ‘Kash­mir Wala’ edi­tor Fahad Shah, who was out on bail, returns home

You may also like this video

Exit mobile version