Site iconSite icon Janayugom Online

കോ​ല​ഞ്ചേ​രിയില്‍ പ​രി​ക്കേ​റ്റ ര​ണ്ട് വ​യ​സു​കാ​രി​യു​ടെ അ​മ്മ​യും മു​ത്ത​ശ്ശി​യും ആത്മഹത്യക്ക് ശ്രമിച്ചു

ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ര​ണ്ട് വ​യ​സു​കാ​രി​യു​ടെ അ​മ്മ​യും മു​ത്ത​ശ്ശി​യും ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. കൈ​യി​ലെ ഞ​ര​മ്പ് മു​റിച്ചാണ് ഇ​രു​വ​രും ആത്മഹത്യക്ക് ശ്ര​മി​ച്ചത്. ഇ​വ​രു​ടെ ആ​രോ​ഗ്യനി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അറിയിച്ചു.

അ​തേ​സ​മ​യം, കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ വ്യക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ട്ടി​യെ അ​മ്മ​യും മു​ത്ത​ശി​യും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചത്.

കു​ട്ടി​യു​ടെ കൈ ​ഒ​ടി​ഞ്ഞ നി​ല​യി​ലും ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലേ​റ്റി​ട്ടു​മു​ണ്ടാ​യി​രു​ന്നു. കു​ട്ടി​യു​ടെ ത​ല​യ്ക്കും പ​രി​ക്കേ​റ്റ​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞി​രു​ന്നു. പൊ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ വ്യ​ത്യ​സ്തമായ മ​റു​പ​ടി​ക​ളാ​ണ് അ​മ്മ​യും മു​ത്ത​ശ്ശി​യും ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വരികയാണ്.

eng­lish summary;Two-year-old girl’s moth­er and grand­moth­er attempt suicide

you may also like this video;

Exit mobile version