ഛണ്ഡീഗഢ്; വ്യവസായശാലകളിലെ നിയമനങ്ങളില്‍ പ്രദേശവാസികള്‍ക്ക് 75 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഹരിയാന സര്‍ക്കാര്‍ ഉത്തരവ് ഹരിയാന‑പഞ്ചാബ് ഹൈക്കോടതി തടഞ്ഞു.
ജസ്റ്റിസ് അജയ് തിവാരിയും പങ്കജ് ജെയിനും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാര്‍ നിര്‍ദേശം താല്‍ക്കാലികമായി മരവിപ്പിച്ചത്. ഫരീദാബാദ് ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. സ്വകാര്യമേഖലയില്‍ പ്രദേശവാസികള്‍ക്ക് നിയമനത്തില്‍ സംവരണം ഏര്‍പ്പെടുത്താനായിരുന്നു ഹരിയാന സര്‍ക്കാരിന്റെ നിര്‍ദേശം.
മണ്ണിന്റെ മക്കള്‍ വാദം തൊഴിലുടമയുടെ ഭരണഘടനാപരമായ അവകാശത്തിനെതിരാണെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. സ്വകാര്യ മേഖലയില്‍ കഴിവും മറ്റും പരിഗണിച്ചാണ് തൊഴിലാളികളെ ജോലിക്ക് വയ്ക്കുന്നതെന്നും രാജ്യത്ത് എവിടെയും തൊഴിലെടുക്കാന്‍ ഇന്ത്യന്‍ പൗരന് അവകാശമുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
english summary;75% reservation for locals; The High Court stayed the order of the Haryana government
You may also like this video