കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷമായി അടച്ചിട്ടിരുന്ന രാജ്യാതിര്‍ത്തികള്‍ ഘട്ടം ഘട്ടമായി തുറന്നു നല്‍കുമെന്ന് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ 2020 ജനുവരിയിലാണ് രാജ്യാതിര്‍ത്തികള്‍ അടച്ചിട്ടത്.
ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെ അതിര്‍ത്തി തുറക്കാന്‍ കാലതാമസമെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഈ മാസം 27ന് അതിര്‍ത്തി തുറന്നുനല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തേണ്ടതുണ്ട്. പുതിയ വാണിജ്യകരാരുകള്‍ രൂപീകരിക്കുന്നതിന് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ സഞ്ചരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് നാല് ഘട്ടങ്ങളിലായി അതിര്‍ത്തി തുറന്നു നല്‍കുന്നതെന്ന് അവര്‍ പ്രതികരിച്ചു. വാക്സിന്‍ സ്വീകരിച്ച ന്യൂസിലന്റ് പൗരന്മാര്‍ക്കും ഓസ്ട്രേലിയയിലെ വിസയുള്ളവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ ഇളവ് അനുവദിക്കുക.
പിന്നീട് ലോകത്തിന്റെ മറ്റുള്ള ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും സഞ്ചാരികള്‍ക്കും രാജ്യത്തേക്ക് പ്രവേശനം നല്‍കുക. നാലാം ഘട്ടത്തില്‍ വിദേശ രാജ്യങ്ങലില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും പ്രവേശനം നല്‍കും. രാജ്യത്ത് എത്തുന്നവര്‍ പത്തുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പാലിക്കേണ്ടതാണ്.
english summary; Two years later, New Zealand’s borders reopen
you may also like this video;