Site iconSite icon Janayugom Online

കോഴിക്കോട് മണിക്കൂറുകളുടെ ഇടവേളയില്‍ യുവാക്കള്‍ ആ ത്മ ഹത്യ ചെയ്ത നിലയില്‍

കോഴിക്കോട് താമരശ്ശേരിയില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ടു യുവാക്കല്‍ ആത്മഹത്യ ചെയ്ത നിലയില്‍. നരിക്കുനി സ്വദേശി ഷിബിന്‍ ലാലിനെ രാവിലെയാണ് ചുങ്കത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകളുടെ മാത്രം ഇടവേളയില്‍ ചുങ്കം സ്വദേശിയായ ശരത്തിനെയും ആത്മ ഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

സഹോദരങ്ങള്‍ക്കൊപ്പം ചുങ്കത്തെ വാടകവീട്ടിലാണ് ഷിബിന്‍ ലാല്‍ താമസിച്ചിരുന്നത്. ഷിബിന്‍ ലാലിന്റെ വീടിന് തൊട്ടടുത്താണ് ഉച്ചയോടെ മറ്റൊരു ആത്മഹത്യ നടന്നത്. ചുങ്കം കോളിയോട്ടില്‍ ശശിയുടെ മകന്‍ ശരത്താണ് ജീവനൊടുക്കിയത്. ഇരുവരും ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.

Eng­lish Sum­ma­ry: Two young man sui­cide in kozhikode
You may also like this video

 

Exit mobile version