Site iconSite icon Janayugom Online

ബാംഗളൂരിൽ നിന്നെത്തിച്ച മാരക മയക്കുമരുന്ന് മെത്താഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ

ബാംഗളൂരിൽ നിന്നെത്തിച്ച മാരക മയക്കുമരുന്നായ 16.817 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ. നാഗവളവ്. എളമ്പാറ വെച്ച് ബുധനാഴ്ച പുലർച്ചെ 3 മണിക്ക് നടന്ന എക്സൈസിന്റെ പരിശോധനയിലാണ് മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിലായത്. വാരം ബൈത്തുൽ റാഫാസിൽ ഹമ്മദ് ആഷിക്ക്(26), മുഴപ്പിലങ്ങാട്ട് കുളം ബസാർ ഇ എം എസ് റോഡില്‍ മുഹമ്മദ് ഫാഹിം(25) എന്നിവരെയാണ് കൂത്ത്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് എ കെ അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഉത്തര മേഖലാ സർക്കിൾ ഇൻസ്പെക്ടർ സിനു കോയില്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള എ ടി എസ്ന്റെ സഹായത്തോടെ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കൂത്ത്പറമ്പ എക്സൈസ് സർക്കിൾ,എക്സൈസ് ഇന്റലിജൻസ് കണ്ണൂർ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. 

മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച പോളോ കാറും കസ്റ്റഡിയിൽ എടുത്തു. കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ ആയ ഗണേഷ്,ജലീഷ്, എന്നിവർക്കൊപ്പം.സുഹൈൽ, രജിത്ത് എൻ. അജിത്ത് സി, എക്സൈസ് ഇന്റലിജൻസിലെ സുകേഷ് കുമാർ വണ്ടിച്ചാലിൽ, ഉത്തമൻ.കെ,കൂത്ത്പറമ്പ റെയിഞ്ചിലെ അശോകൻ കെ ഹരികൃഷ്ണൻ സി, സോൾദേവ്, കൂത്ത്പറമ്പ സർക്കിൾ ഓഫിസിലെ ഷാജി.യു, പ്രമോദൻ പി, സതീഷ് വിളങ്ങോട്ട് ഞാലിൽ, ബിനീഷ്, ഷാജി. സി പി, ബിജു, എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.

Exit mobile version