Site icon Janayugom Online

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചു: തൃശൂരിൽ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് രണ്ട് യുവാക്കള്‍ മരിച്ചു. തൃശൂർ കൊരട്ടിയിൽ വച്ചാണ് സംഭവം. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. കൊച്ചിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കൊരട്ടിയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിലാണ് ഇവർ കയറിയത്. തുടര്‍ന്ന് ഇവിടെ ഇറങ്ങാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

ഇവരിൽ ഒരാൾ പ്ലാറ്റ്ഫോമിലേക്കു ചാടിയപ്പോൾ തലയടിച്ചു വീഴുകയും രണ്ടാമത്തെയാൾ ചാടിയപ്പോൾ പ്ലാറ്റ്ഫോമിനും പാളത്തിനുമിടയിലേക്ക് വീഴുകയുമായിരുന്നെന്നാണ് വിവരം. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചെന്നാണ് റിപ്പോർട്ട്.

Exit mobile version