Site iconSite icon Janayugom Online

കാസർകോട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

ചട്ടഞ്ചാൽ തെക്കിൽപ്പറമ്പ 55-ാം മൈലിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട്‌ യുവാക്കൾ പേർ മരിച്ചു. കർണാടക ദേർളക്കട്ട നാട്ടക്കൽ അക്ബർ മൻസിലിൽ മുഹമ്മദ് ഷഫീഖ് (23), ഉള്ളാൾ ലക്ഷ്മൺ കട്ട സജിപ്പനാടുവിലെ ആഷിഫ് മുഹമ്മദ് (23) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട കാറിൽ നാലുപേരുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാസർകോട്ടു നിന്ന് എത്തിയ അഗ്നിരക്ഷാ സേന സംഘം കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരിക്കേറ്റ ഹാഷിം (23), റിയാസ് (24) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കുപ്പിവെള്ള കമ്പനി ഉദ്‌ഘാടനത്തിന്റെ ഭാഗമായി വയനാട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് മംഗളൂരുവിലേക്ക് മടങ്ങവേയാണ്‌ അപകടം.പതം അബ്ബാസ്– മറിയുമ്മ ദമ്പതികളുടെ മകനാണ്‌ ഷഫീഖ്‌. സഹോദരങ്ങൾ: സിദിഖ് അക്ബർ, ആയിഷ സാജിത. പരേതനായ എസ് ബി മുഹമ്മദ്- റുഖിയ ദമ്പതികളുടെ മകനാണ്‌ ആഷിഫ് മുഹമ്മദ്‌. ഭാര്യ: മിസ്‌രിയ. മക്കൾ: ഈമാൻ, അസൂറ. സഹോദരങ്ങൾ: ഹംസ, അയ്യൂബ്, ലത്തീഫ്,അൽത്താഫ്, അസ്മ, ആയിഷ.

Exit mobile version