ഹൈകുയി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തായ‍്‍വാനില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. കിഴക്കൻ തീരത്ത് ടൈറ്റൂങ് കൗണ്ടിയിലാണ് ചുഴലിക്കാറ്റ് തീരംതൊട്ടത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 40 ഓളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. വിമാന,ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് ഓഫിസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ജനങ്ങളോട് വീട്ടില്‍ തന്നെ തുടരാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
1,60,000 വീടുകളില്‍ വെെദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു. മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. നാല് വർഷത്തിനിടെ തായ്‌വാനിൽ നേരിട്ട് ആഞ്ഞടിക്കുന്ന ആദ്യത്തെ വലിയ കൊടുങ്കാറ്റാണ് ഹൈകുയി. തായ്‌വാനിലെ തെക്കൻ, കിഴക്കൻ മേഖലകളാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. തലസ്ഥാനമായ തായ്‌പേയില്‍ കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് 7,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു.
ഹൈകുയിയുമായി ബന്ധപ്പെട്ട് ചെെനയിലും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
English Summary:Typhoon Haikui: 7,000 evacuated in Taiwan
You may also like this video