Site iconSite icon Janayugom Online

ചൈനയിലെ മുഇഫ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം

ചൈനയുടെ കിഴക്കന്‍ തീരത്ത് മുഇഫ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയില്‍ വന്‍ നാശനഷ്ടം. ഏകദേശം 1.6 ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 25 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ഷാങ്ഹായില്‍ വീശിയടിക്കുന്ന ഏറ്റവും ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് മുഇഫയെന്നാണ് റിപ്പോര്‍ട്ട്.

1949‑ന് ശേഷമുള്ള ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ചൈനയില്‍ ഇക്കുറി വീശിയടിച്ചത്. ഷാങ്ഹായിലെ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഏറെയും റദ്ദാക്കി. കനത്ത മഴയ്ക്ക് പിന്നാലെ ചൈനയിലെ പ്രധാന ആഗോള ഉല്‍പ്പാദന കേന്ദ്രമായ യാങ്സി നദിയുടെ ഡെല്‍റ്റ മേഖലയിലടക്കം പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി.

Eng­lish sum­ma­ry; Typhoon Muifa caused mas­sive dam­age in China

You may also like this video;

Exit mobile version