Site iconSite icon Janayugom Online

ഹാല്‍ സിനിമയ്ക്ക് U/16 സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്; ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തും

വിവാദങ്ങള്‍ ഒടുവില്‍ ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്. U/16 സെന്‍സര്‍ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തും. നാളെ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് വിടും. സിനിമയിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്ന വിചിത്ര നിര്‍ദ്ദേശവുമായി സെന്‍സര്‍ ബോര്‍ഡ് എത്തിയതോടെയാണ് ചിത്രം വിവാദത്തിലായത്. തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രണയം ആവിഷ്‌കരിക്കുന്നതിനാല്‍ അതിനെ ലൗ ജിഹാദ് എന്ന് പറഞ്ഞ് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേര്‍ന്നു പോകുന്നതാണെന്ന് ഹാല്‍ സിനിമ വിവാദത്തില്‍ ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

Exit mobile version