Site icon Janayugom Online

ഫൈസർ വാക്​സിന്റെ ബൂസ്റ്റർ ഡോസിന്​ അനുമതി നൽകി യു എസ്

ഫൈസർ വാക്​സിന്‍റെ ബൂസ്റ്റർ ഡോസിന്​ അനുമതി നൽകി യു.എസ്​. 65 വയസിന്​ മുകളിലുള്ളവർക്കും ഗുരുതര രോഗമുള്ളവർക്കുമാണ്​ ബൂസ്റ്റർ ഡോസ്​ നൽകുക. രണ്ടാം ഡോസെടുത്ത്​ ആറ്​ മാസത്തിന്​ ശേഷമാവും ബൂസ്റ്റർ ഡോസ്​ നൽകുക. ന്യൂയോർക്ക്​ ടൈംസാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

വാക്സിന്‍റെ ബൂസ്​റ്റർ ഡോസ്​ നൽകുന്നതിനായി പ്രത്യേക ക്യാമ്പ്​ സംഘടിപ്പിക്കുമെന്ന്​ യു.എസ്​ അറിയിച്ചു. 10 മില്യൺ ആളുകൾക്കെങ്കിലും ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ്​ ആവശ്യമായി വരുമെന്നാണ്​ അമേരിക്ക കണക്കാക്കുന്നത്. ഇവർക്ക്​ വാക്​സിൻ നൽകാനുള്ള ക്രമീകരണം ഉടൻ ഒരുക്കുമെന്നാണ്​ സൂചന.

യു.എസിൽ 22 മില്യൺ ആളുകളാണ്​ വാക്​സിനെടുത്ത്​ ആറ്​ മാസം പൂർത്തിയാക്കിയത്​. ഇതിൽ പകുതിയോളം പേരും 65 വയസിന്​ മുകളിലുള്ളവരാണെന്നാണ്​ കണക്കാക്കുന്നത്. ലോകാരോഗ്യസംഘടന ഉൾപ്പടെയുള്ളവർ വാക്​സിന്‍റെ ബൂസ്റ്റർ ഡോസ്​ നൽകുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ചില മരുന്ന്​ കമ്പനികളും ബൂസ്റ്റർ ഡോസിനെതിരായി നിലപാടെടുത്തിരുന്നു.
eng­lish summary;U.S. approves boost­er dose of Pfiz­er vaccine
you may also like this video;

Exit mobile version