Site iconSite icon Janayugom Online

കൂട്ടക്കുരുതിയിൽ ദുഃഖാചരണം പ്രഖ്യാപിച്ച് അമേരിക്കൻ ഭരണകൂടം

തോക്കുധാരിയായ അക്രമി ടെക്സസിലെ സ്കൂളിന് നേരെ നടത്തിയ വെടിവയ്പ്പിൽ ദുഃഖാചരണം പ്രഖ്യാപിച്ച് അമേരിക്കൻ ഭരണകൂടം. മെയ് 28 വരെ അമേരിക്ക ദുഃഖമാചരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

19 കുട്ടികളും ഒരു അധ്യാപികയും രണ്ട് സ്കൂൾ ജീവനക്കാരുമാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. ഏഴ് മുതൽ 10 വയസുള്ള കുട്ടികളാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി പതാക താഴ്ത്തിക്കെട്ടും.

ഇത്തരമൊരു ദാരുണമായ കുറ്റകൃത്യത്തിന് പ്രതിയെ നയിച്ചത് എന്തെന്ന് വ്യക്തമായിട്ടില്ല. മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷമാണ് 18കാരനായ പ്രതി സ്കൂളിലെ കുട്ടികൾക്ക് നേരെ വെടിയുതിർത്തത്.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തോക്ക് ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. വാർത്ത കേട്ട് താൻ തളർന്ന് പോയെന്നും ഇത് എല്ലാ നേതാക്കളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയമാണെന്നും ബൈഡൻ പറഞ്ഞു.

Eng­lish summary;U.S. gov­ern­ment declares mourn­ing over massacre

You may also like this video;

Exit mobile version