ഉപഗ്രഹങ്ങളെ തകര്‍ക്കുന്ന മിസൈലുകള്‍ ഇനി പരീക്ഷിക്കില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇതോടെ ബഹിരാകാശ യുദ്ധങ്ങളുടെ സാധ്യതകളും ആശങ്കകളും ഒഴിവാകുമെന്നാണ് പ്രതീക്ഷ. കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് ബഹിരാകാശ സേനാ താവളം സന്ദര്‍ശിക്കവെയായിരുന്നു കമലാ ഹാരിസിന്റെ പ്രഖ്യാപനം.
ഇത്തരം പരീക്ഷണങ്ങള്‍ ഏറെ അപകടകരമാണെന്ന് തിരിച്ചറിയുന്നതായും വിഷയത്തില്‍ വിവേകപൂര്‍ണമായ നടപടികള്‍ ഉറപ്പുനല്‍കുന്നതായും കമലാ ഹാരിസ് പറഞ്ഞു. ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് നിറയുന്ന പ്രതിഭാസം വലിയ ആശങ്കയാണുണ്ടാക്കുന്നത്. മൂവായിരം കിലോമീറ്റര്‍ ദൂരത്തില്‍ വരെ അവ വ്യാപിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും കമലാ ഹാരിസ് പറഞ്ഞു.
അടുത്തിടെ റഷ്യ മിസൈല്‍ ഉപയോഗിച്ച് ഉപഗ്രഹം തകര്‍ത്തിരുന്നു. വിവിധ രാജ്യങ്ങള്‍ വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍ ബഹിരാകാശത്തുനിന്നും ഭൂമിയിലേക്ക് തിരികെ എത്തിക്കാനാവാത്ത സാഹചര്യത്തിലാണ് മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്നത്. അമേരിക്ക, ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കാണ് ഉപഗ്രഹങ്ങളെ നശിപ്പിക്കാനുള്ള ശേഷിയുള്ളത്. ഇത്തരം ദൗത്യങ്ങള്‍ ബഹിരാകാശത്ത് വന്‍തോതില്‍ അവശിഷ്ടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
English summary; U.S. says no more missile tests to destroy satellites
You may also like this video;