ഉക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ ഭീഷണി നേരിടുന്ന ലിത്വാനിയ, ലാത്വിയ എന്നീ ബാൾട്ടിക് രാജ്യങ്ങൾക്ക് നാറ്റോ സംരക്ഷണവും അമേരിക്കൻ പിന്തുണയും വാഗ്ദാനം ചെയ്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ബാൾട്ടിക് രാജ്യമായ എസ്തോണിയയും ബ്ലിങ്കൻ വ്യാഴാഴ്ച സന്ദർശിക്കും. നിലവില്‍ ഈ മൂന്നു രാജ്യങ്ങളും മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളും ഇപ്പോൾ നാറ്റോ അംഗങ്ങളുമാണ്. നാറ്റോയുടെ സുരക്ഷാ പ്രതിജ്ഞാബദ്ധത യുഎസ് നിറവേറ്റുമെന്നും ബ്ലിങ്കൻ രാഷ്ട്രനേതാക്കൾക്ക് ഉറപ്പുനൽകി.
English Summary:U.S. with support for Baltic countries
You may also like this video